കൊച്ചി: ജോലി വാഗ്ദാനം ചെയ്ത് യുവതികളെ വിദേശത്ത് എത്തിച്ച് സെക്സ് റാക്കറ്റിന് കൈമാറിയ കേസിൽ മൂന്നു യുവതികൾ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിലെ ആദ്യ അഞ്ചു പ്രതികളും മലയാളി യുവതികളാണ്. ......
കണ്ണൂർ: നിയന്ത്രണം വിട്ട കാർ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. കൂത്തുപറമ്പ് കണ്ണവം പൊലീസ് സ്റ്റേഷനു മുൻവശത്താണ് ദാരുണ അപകടം നടന്നത്.......
കൊച്ചി: ഹിമാലയ പർവതനിരകളുടെ രൂപീകരണത്തിന് കാരണമായ ഇന്ത്യ-യുറേഷ്യൻ പ്ലേറ്റുകളുടെ കൂട്ടിയിടി ഏകദേശം 50 മുതൽ 55 ദശലക്ഷം വർഷങ്ങൾക്ക് മുൻപ്പാണ് ആരംഭിച്ചത്. അതിനുശേഷം ഇന്ത്യൻ ടെക്ടോണിക് പ്ലേറ്റ് വടക്ക് കിഴക്ക് ദിശയിലേക്ക് വർഷത്തിൽ ഏകദേശം 50 മില്ലിമീറ്റർ വേഗത്തിൽ നീങ്ങികൊണ്ടിരിക്കുകയാണെന്ന് വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നു. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): പുതിയ അവസരങ്ങൾ തേടുന്ന മേടക്കാർക്ക് അനുകൂല ദിനം. കാര്യങ്ങളിൽ വിജയം നേടാനും പരീക്ഷകളിൽ മികവ് തെളിയിക്കാനും സാധ്യത. ......
കൊച്ചി: സമുദ്രശാസ്ത്ര രംഗത്തെ പ്രമുഖ ഗവേഷകനായിരുന്ന ട്രെവർ പ്ലാറ്റിന്റെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന രണ്ടാമത് ട്രെവർ സിമ്പോസിയവും മൂന്നാമത്സഫാരി സിമ്പോസിയവും സംയുക്തമായി കൊച്ചിയിൽ നടക്കും. ട്രെവർ പ്ലാറ്റ് സയൻസ് ഫൗണ്ടേഷൻ, സമുദ്ര രസതന്ത്രവിഭാഗം- കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്), മറൈൻ ബയോളജിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ, സിഎംഎഫ്ആർഐ, പ്ലിമത് മറൈൻ ലബോറട്ടറി-യുകെ, പോഗോ ഫൌണ്ടേഷൻ -യുകെ, എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ......
കൊച്ചി: എൻ.സി.സിയുടെ അഞ്ഞൂറ് കേഡറ്റുകൾ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ക്യാമ്പസ്സിൽ ഒന്ന് കറങ്ങിവന്നപ്പോളേക്കും പ്ലാസ്റ്റിക്കുകൾ കൊണ്ട് നിറഞ്ഞത് പത്തോളം വലിയ കവറുകൾ. 7 കേരള നേവി എറണാകുളം യൂണിറ്റ് കുസാറ്റിൽ സംഘടിപ്പിക്കുന്ന പത്തുദിവസത്തെ സഹവാസ ക്യാമ്പിലാണ് കുസാറ്റ് ക്ലീനിംഗ് ശ്രമദാനം നടന്നത്. ......
കൊച്ചി: കേരള തീരത്തോട് ചേർന്ന്് വ്യാപകമായി കാണപ്പെടുന്ന കൂന്തലുകളുടെ (ഇന്ത്യൻ സ്ക്വിഡ്- യുറോറ്റിയൂത്തിയസ് ഡുവോസെലി) വിചിത്രവും സങ്കീർണ്ണവുമായ പ്രത്യുൽപാദന രീതികൾ വെളിപ്പെടുത്തി സിഎംഎഫ്ആർഐ പഠനം.
കൂട്ടത്തോടെയുള്ള പ്രജനനം, സ്വവർഗ ഇണചേരൽ, ഒരേ സമയം ഒന്നിലധികം പങ്കാളികളുമായുള്ള ഇണചേരൽ എന്നിവ ഈ കൂന്തലുകളിൽ സാധാരമാണെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) നടത്തിയ പഠനത്തിൽ കണ്ടെത്തി. കുറഞ്ഞ പ്രായത്തിലുള്ള പ്രജനനം, ഒന്നിലധികം തവണകളായുള്ള ഇണചേരൽ, ബീജസംഭരണം എന്നിവയുൾപ്പെടെയുള്ള സവിശേഷതകൾ ഈ കൂന്തലുകൾക്കുള്ളതായി കണ്ടെത്തി.
സിഎംഎഫ്ആർഐയിലെ ഷെൽഫിഷ് ഫിഷറീസ് ഡിവിഷനിലെ ഡോ ഗീത ശശികുമാർ, ഡോ കെ കെ സജികുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഠനം. ......
കൊച്ചി: വായിലെ കാൻസർ പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തി രോഗികളെ വേഗത്തിൽ വിദഗ്ധ ചികിത്സയിലേക്ക് എത്തിക്കുന്നതിനുള്ള സംസ്ഥാന തല പദ്ധതിക്ക് തുടക്കമായി. ഡെന്റൽ വിദഗ്ധർ, കാൻസർ ചികിത്സ രംഗത്തെ പ്രമുഖ ഡോക്ടർമാർ, ആരോഗ്യ സംരക്ഷണ സ്ഥാനങ്ങൾ എന്നിവയുടെ കൂട്ടായ്മയിലാണ് പദ്ധതി നടപ്പാക്കുന്നത്.
ക്യാൻവിൻ (CanWin) എന്ന പേരിൽ ആവിഷ്കരിച്ച പദ്ധതിക്ക് നേതൃത്വം നൽകുന്നത് ഇന്ത്യൻ ഡെന്റൽ അസോസിയേഷനാണ് (ഐ.ഡി.എ). ......
ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനക്ഷമതയും സുരക്ഷയും വർദ്ധിപ്പിക്കുന്നതിനായി അത്യാധുനിക 'ഡിജിറ്റൽ റിമോട്ട് ടവർ' സംവിധാനം ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി ഔദ്യോഗികമായി പുറത്തിറക്കി. വ്യോമയാന മേഖലയെ നവീകരിക്കുന്നതിലും സ്മാർട്ട് സാങ്കേതികവിദ്യകൾ നടപ്പിലാക്കുന്നതിലും ഖത്തർ കൈവരിച്ച വൻ മുന്നേറ്റമായാണ് ഈ പദ്ധതി വിലയിരുത്തപ്പെടുന്നത്.
വിമാനത്താവളത്തിന് പുറത്തുനിന്നുപോലും വ്യോമഗതാഗത പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ സഹായിക്കുന്ന ഒരു കേന്ദ്രീകൃത കൺട്രോൾ യൂണിറ്റാണ് പുതിയ സംവിധാനം. ......